തലശ്ശേരിയിൽ വീട് കുത്തിത്തുറന്ന് മോഷണം

kannur adikadalayi robbery

ത​ല​ശ്ശേ​രി: ചി​റ​ക്ക​ര അ​യ്യ​ല​ത്ത് സ്കൂ​ളി​ന് സ​മീ​പം വീ​ട്ടി​ൽ മോ​ഷ​ണം. കു​ഞ്ഞി​പ്പു​ര​യി​ൽ റാ​ബി​യ​യും കു​ടും​ബ​വും വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന സ​ച്ചി നി​വാ​സ് എ​ന്ന വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. 16 പ​വ​ൻ സ്വ​ർ​ണ​വും 7000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ട​താ​യി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. റാ​ബി​യ​യും സ​ഹോ​ദ​ര​ങ്ങ​ളും മ​ക്ക​ളു​മാ​ണ് വീ​ട്ടി​ൽ താ​മ​സം. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഇ​വ​ർ സ​മീ​പ​ത്തെ ബ​ന്ധു​വീ​ട്ടി​ലാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. പി​റ​കു​വ​ശ​ത്തെ വാ​തി​ൽ തു​റ​ന്നാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​യ​റി​യ​ത്. സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ദേ​ശ​ത്തെ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മ​വും ന​ട​ന്നു. ക​ഴി​ഞ്ഞ മാ​സം ഗ​വ. അ​യ്യ​ല​ത്ത് യു.​പി സ്കൂ​ളി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു. പ​ണ​മാ​ണ് ഇ​വി​ടെ​നി​ന്ന് മോ​ഷ്ടി​ച്ച​ത്. മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സി​ന് സാ​ധി​ച്ചി​ട്ടി​ല്ല.

Share this story