യുവതിയെ കൊലപ്പെടുത്തി മൃതദേഹം ബാൽകണിയിൽ കോൺക്രീറ്റിട്ട് മൂടി; 16 വർഷങ്ങൾക്കുശേഷം തെളിഞ്ഞ കേസ്

crime
crime

സോള്‍: പെണ്‍കുട്ടിയെ കാണാതായ കേസ്  16 വര്‍ഷങ്ങള്‍ക്ക് ശേഷം  ചുരുളഴിച്ച് ദക്ഷിണ കൊറിയൻ പോലീസ്. സുഹൃത്തായ യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയും മൃതദേഹം അപ്പാര്‍ട്‌മെന്റിലെ ബാല്‍ക്കണിയില്‍ സിമന്റ് ഉപയോഗിച്ച് മറവുചെയ്യുകയുമായിരുന്നെന്ന് പോലീസ് കണ്ടെത്തി. കേസില്‍ പ്രതിയായ അമ്പതുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയുടെ കൊലപാതകം വര്‍ഷങ്ങളായി പുറത്തറിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയെ കാണാതായ സംഭവം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെന്ന് കൊറിയ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ബാൽക്കണിയിലെ ചോർച്ച നന്നാക്കുന്നതിനായി എത്തിയ ഒരു നിർമ്മാണ തൊഴിലാളി ഒരു ട്രാവൽ സ്യൂട്ട്കേസ് കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കോൺക്രീറ്റിലും ഇഷ്ടികയിലും പൊതിഞ്ഞ നിലയിലായിരുന്നു സ്യൂട്ട്കേസ്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഫോറൻസിക് പരിശോധനകളുടെ അടിസ്ഥാനത്തിൽ മരിച്ച പെൺകുട്ടിയെ തിരിച്ചറിഞ്ഞു.

പിന്നാലെ പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതായി ആണ്‍സുഹൃത്ത് സമ്മതിച്ചു. പെണ്‍കുട്ടിയുമായി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് തലയിലും മുഖത്തും അടിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. ശേഷം മൃതദേഹം ഒരു സ്യൂട്ട്‌കേസിലാക്കി സിമന്റും ഇഷ്ടികയും ഉപയോഗിച്ച് ബാല്‍ക്കണിയില്‍ കോൺക്രീറ്റ് ചെയ്യുകയായിരുന്നു.2008-ഒക്ടോബറിലാണ് സംഭവം നടന്നത്. 

Tags