കോഴിക്കോട് ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ പ്രതികൾ പിടിയിൽ

terrorist arrest
terrorist arrest

തി​രു​വ​മ്പാ​ടി: ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ. മ​ല​പ്പു​റം അ​രീ​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ശ​ര​വ​ണ​ൻ (32), ര​ഞ്ജു (42) എ​ന്നി​വ​രെ​യാ​ണ് തി​രു​വ​മ്പാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​സ്.​എ​ച്ച്.​ഒ ധ​ന​ഞ്ജ​യ​ദാ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. മ​ഞ്ചേ​രി​യി​ൽ നി​ന്ന് മോ​ഷ്ടി​ച്ച ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ൾ ഇ​രു​മ്പു​സാ​ധ​ന​ങ്ങ​ൾ തി​രു​വ​മ്പാ​ടി ഹൈ​സ്കൂ​ൾ റോ​ഡി​ലെ ഒ​രു ആ​ക്രി​ക്ക​ട​യി​ൽ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ഇ​വ​രെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളി​ലൊ​രാ​ൾ മു​മ്പ് ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

എ​സ്.​ഐ ഗി​രീ​ഷ് ബാ​ബു, എ.​എ​സ്.​ഐ ഡി​നോ​യി മാ​ത്യു, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സു​കാ​രാ​യ ഉ​ജേ​ഷ്, സു​ഭാ​ഷ്, വി​നോ​ദ് എ​ന്നി​വ​ർ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ നേ​തൃ​ത്വം ന​ൽ​കി. പ്ര​തി​ക​ളെ താ​മ​ര​ശ്ശേ​രി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags