ബിഹാറിൽ മദ്യപിച്ച് ദേശീയ പതാക ഉയർത്താൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ
Jan 27, 2025, 20:09 IST


മുസാഫർപൂർ: മദ്യപിച്ച് ദേശീയ പതാക ഉയർത്താൻ ശ്രമിച്ച സർക്കാർ സ്‌കൂൾ ഹെഡ്മാസ്റ്ററെ അറസ്റ്റ് ചെയ്ത് പോലീസ്. ബിഹാറിലെ മുസാഫർപൂർ ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷത്തിനിടെയാണ് സംഭവം. തുടർന്ന് പ്രദേശവാസികൾ മിനാപൂർ എം.എൽ.എ മുന്ന യാദവിനെ വിവരമറിയിക്കുകയായിരുന്നു.
‘ധരംപൂർ ഈസ്റ്റിലെ സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപകൻ സഞ്ജയ് കുമാർ സിങ് മദ്യപിച്ച് ദേശീയ പതാക ഉയർത്താൻ ശ്രമിച്ചതായി പരാതി ലഭിച്ചിരുന്നു. ബ്രെത്ത് അനലൈസർ പരിശോധനയിൽ മദ്യം കഴിച്ചതായി സ്ഥിരീകരിച്ചു. ഉടൻ ഇയാളെ അറസ്റ്റ് ചെയ്തു’ -പൊലീസ് പറഞ്ഞു. അതേസമയം കഴിഞ്ഞ അഞ്ച് മാസമായി തനിക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്ന് അറസ്റ്റിന് മുമ്പ് സിങ് അവകാശപ്പെട്ടു.