കോഴിക്കോട് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ബീഹാർ സ്വദേശി പിടിയിൽ
Sep 2, 2024, 19:51 IST
കോഴിക്കോട്: കോഴിക്കോട് നാദാപുരം സ്കൂൾ പരിസരത്ത് നിന്ന് 900 ത്തിലേറെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ബീഹാർ സ്വദേശി പിടിയിൽ. ബിഹാർ സ്വദേശി മുഹമ്മദ് സർഫേ ആലം (38) ആണ് പിടിയിലായത്.
നാദാപുരം എസ് ഐ അനീഷ് വടക്കേടത്തും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പരിശോധനയിൽ പ്രതിയിൽ നിന്ന് വിൽപ്പനക്ക് സൂക്ഷിച്ച 900 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൊലീസ് കണ്ടെടുത്തു.
പൊലീസ് പട്രോളിംഗിന് ഇടയിലാണ് പ്രതി പിടിയിലായത്. സംസ്ഥാനത്തിന് പുറത്ത് നിന്ന് ട്രെയിൻ മാർഗമാണ് ലഹരി വസ്തുക്കൾ എത്തിക്കുന്നത് എന്ന് പ്രതി പൊലീസിൽ മൊഴി നൽകി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.