ബംഗളൂരുവിൽ വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ
ബംഗളൂരു: ചൊവ്വാഴ്ച പുലർച്ച ലിംഗസുഗൂർ താലൂക്കിലെ ഗോലാപള്ളി ഗ്രാമത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കല്ലെറിയുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്ത സംഭവത്തില്‍ പ്രദേശവാസിയായ ഇ.കെ. തിമ്മണ്ണയെ (20) ഹട്ടി പൊലീസ് അറസ്റ്റ് ചെയ്തു.അഞ്ച് ലോറികള്‍ക്കും മൂന്ന് ബസുകള്‍ക്കും കാറിനുമാണ് കല്ലെറിഞ്ഞത്.
ബംഗളൂരുവിലേക്ക് ബസ് കിട്ടാത്തതിലുള്ള ദേഷ്യം വാഹനങ്ങൾക്ക് കല്ലെറിഞ്ഞ് തീർക്കുകയായിരുന്നുവെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. തിമ്മണ്ണയും സുഹൃത്തുക്കളായ എം. ആഞ്ജനേയ (20), കെ. അംബരീഷ് (25) എന്നിവർ മദ്യപിച്ചിരുന്നു. പുലർച്ച രണ്ടുമണിയോടെയാണ് മൂന്നുപേരും മറ്റു വാഹനങ്ങൾ അക്രമിക്കാൻ തീരുമാനിച്ചത്. തിമ്മണ്ണ വാഹനങ്ങളുടെ ചില്ലുകൾ എറിഞ്ഞ് തകർത്തപ്പോൾ കൂട്ടുകാർ പ്രോത്സാഹിപ്പിച്ചു.