വധശ്രമ കേസ്:പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

arrest

തൃശൂര്‍: 2023 ജനുവരിയില്‍ മുരിയാട് നടന്ന വധശ്രമകേസില്‍ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി കണ്ണൂര്‍ സ്വദേശിയും മുരിയാട് താമസിച്ചു വരുന്നയാളുമായ പരിപ്പില്‍ ഈറ്റത്തോട് ബിബിന്‍ സണ്ണി (29) യെ ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. 

കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ ഇരഗമുത്തനഹള്ളി എന്ന ഗ്രാമത്തില്‍ നിന്നുമാണ് സി.ഐ. മുഹമ്മദ് ബഷീര്‍, സി.പി.ഒമാരായ അനീഷ്, സവീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2023 ജനുവരി മാസത്തില്‍ മുരിയാടുള്ള എംപറര്‍ ഇമ്മാനുവല്‍ ചര്‍ച്ചിലെ വിശ്വാസിയായ ജ്ഞാനപ്രകാശ് എന്ന യുവാവിനെ കത്തികൊണ്ട് മാരകമായി കുത്തി മുറിവേല്‍പ്പിച്ചശേഷം കടന്നു കളഞ്ഞ കേസിലെ പ്രതിയാണ് പിടിയിലായ ബിബിന്‍ സണ്ണി. 

ഇതിനെ തുടര്‍ന്നാണ് മുരിയാടിനെ സംഘര്‍ഷഭരിതമാക്കിയ നിരവധി സംഭവങ്ങള്‍ അരങ്ങേറിയത്. തുടര്‍ന്ന് പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഒളിസങ്കേതം വളഞ്ഞാണ് പ്രതിയെ വലയിലാക്കിയത്. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ സ്‌പെഷല്‍ ടീമിന്റെ നിരീക്ഷണത്തിലായിരുന്ന ബന്ധുവിന്റെ നീക്കങ്ങളാണ് പ്രതിയുടെ ഒളിത്താവളത്തിലേക്കുള്ള വഴി തുറന്നത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
 

Tags