പത്തനംതിട്ടയിൽ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

excise1

പ​ത്ത​നം​തി​ട്ട: എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. മ​ല​യാ​ല​പ്പു​ഴ ചീ​ങ്ക​ൽ​ത​ടം ആ​വ​നി​ല​യ​ത്തി​ൽ വീ​ട്ടി​ൽ ആ​കാ​ശ് മോ​ഹ​ൻ (32), ചീ​ങ്ക​ൽ​ത​ടം അ​യ​ത്തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ അ​രു​ൺ അ​ജി​ത് (32) എ​ന്നി​വ​രെ​യാ​ണ് ചി​റ്റാ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് സീ​ത​ത്തോ​ട് ഗു​രു​നാ​ഥ​ൻ​മ​ണ്ണി​ൽ അ​ബ്കാ​രി റെ​യ്ഡി​നെ​ത്തി​യ​പ്പോ​ൾ, പോ​സ്റ്റ്‌ ഓ​ഫി​സി​ന്​ മു​ന്നി​ൽ പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ പ്ര​സാ​ദി​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

കേ​സി​ൽ ഏ​ഴും എ​ട്ടും പ്ര​തി​ക​ളാ​ണ് ആ​കാ​ശും അ​രു​ണും. മു​ൻ‌​കൂ​ർ ജാ​മ്യ​ത്തി​നാ​യി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച ഇ​രു​വ​രും, കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ദി​വ​സം ഉ​ച്ച​ക്ക്​ മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ലാ​യെ​ത്തി​യ പ്ര​തി​ക​ൾ, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ചീ​ത്ത​വി​ളി​ച്ച്​ ആ​ക്ര​മി​ക്കു​ക​യും പ്രി​വ​ന്‍റി​വ് ഓ​ഫി​സ​റു​ടെ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചെ​ടു​ക്കു​ക​യും, ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ജേ​ന്ദ്ര​ൻ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Share this story