വിൽപനക്ക് ഇടനില നിന്ന ശേഷം കാർ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

arrested

ഓയൂർ: വിൽപനക്ക് ഇടനില നിന്ന ശേഷം കാർ മോഷ്ടിച്ച യുവാവിനെ പൂയപ്പളളി പൊലീസ് അറസ്റ്റ് ചെയ്തു. പരുത്തിയറ പുല്ലാഞ്ഞിക്കാട് ലാൽശ്രീയിൽ ശ്രീലാൽ ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയാണ് ഇയാൾ കാർ മോഷ്ടിച്ചത്. ഒരാളുടെ കാർ അരവിന്ദ് എന്നയാൾക്ക് വിൽക്കാൻ ഇടനില നിന്നത് ശ്രീലാൽ ആയിരുന്നു. അരവിന്ദിന്‍റെ സുഹൃത്ത് രതീഷിന്‍റെ വീട്ടിൽ നിന്നാണ് ശ്രീലാൽ കാർ മോഷ്ടിച്ചത്.

പ്രതിയെ പാലക്കാട്ട്നിന്ന് പൂയപ്പളളി പൊലീസ് അറസ്റ്റ് ചെയ്തു. മേട്ടുപ്പാളയത്ത് വിൽപന നടത്തിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. പൂയപ്പള്ളി എസ്.എച്ച്.ഒ എസ്.ടി.ബിജു, എസ്.ഐ എ. ആർ.അഭിലാഷ്, എസ്.ഐ സജി ജോൺ, എസ്.ഐ ഉണ്ണികൃഷ്ണ പിള്ള, സി.പി.ഒ ബിനു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share this story