പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ വ്യാപാരി പിടിയിൽ

arrest1

ചവറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ വ്യാപാരി അറസ്റ്റിൽ. കോയിവിള സെന്‍റ് ആന്‍റണീസ് സ്കൂളിനു സമീപം കട നടത്തുന്ന പടിക്കൽ കിഴക്കതിൽ എഡ്വേർഡ് (70) ആണ് ചവറ തെക്കുംഭാഗം പൊലീസിന്‍റെ പിടിയിലായത്.

പെൺകുട്ടി കടയിലെത്തിയപ്പോൾ ഇയാൾ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ചവറ തെക്കുംഭാഗം എസ്.ഐമാരായ ഷാജിഗണേഷ്, ശങ്കരനാരായണൻ, എസ്.സി.പി.ഒ ഷക്കീല എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share this story