കൊല്ലത്ത് അഞ്ച് വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

lil

കിളികൊല്ലൂർ: അഞ്ച് വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. തട്ടാർക്കോണം താഹമുക്കിൽ സജീന മൻസിലിൽ പരിപ്പ് സജീവ് എന്നറിയപ്പെടുന്ന സജീവ് (35) ആണ് കിളികൊല്ലൂർ പൊലീസിന്‍റെ പിടിയിലായത്.

ഇയാൾ മുമ്പും പോക്സോ കേസിൽ പ്രതിയാണ്. കിളികൊല്ലൂർ എസ്.ഐ സുകേഷിന്‍റെ നേതൃത്വത്തിൽ എസ്.ഐ ജയൻ സക്കറിയ, എ.എസ്.ഐ സന്തോഷ്, എസ്.സി.പി.ഒ സജീല, സി.പി.ഒ അജോ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share this story