യുവാവിനെ മര്‍ദിച്ചവശനാക്കി പണവും സ്വര്‍ണവും കവര്‍ന്ന സംഘം പിടിയില്‍
skskl

നേമം: യുവാവിനെ മര്‍ദിച്ചവശനാക്കിയശേഷം പണവും മൊബൈലും സ്വര്‍ണമാലയും കവര്‍ന്ന സംഘത്തിലെ മൂന്നുപേര്‍ നേമം പൊലീസിന്റെ പിടിയിലായി.മണക്കാട് കുര്യാത്തി ആറ്റുകാല്‍ എം.എസ്.കെ നഗറില്‍ സുധി എന്ന സുധീഷ് (27), വിളപ്പില്‍ പുളിയറക്കോണം സെന്റ് മേരീസ് സ്‌കൂളിന് സമീപം കൂവില്‍മൂഴിയില്‍ വീട്ടില്‍ ഫെബിന്‍ ജോയി (20), ബാലരാമപുരം കോട്ടുകാല്‍ പനയറക്കുന്ന് അനുഗ്രഹ ഭവനില്‍ വാടകക്ക് താമസിക്കുന്ന അര്‍ഷാദ് (27) എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം. ബാലരാമപുരം കോട്ടുകാല്‍ക്കോണം സ്വദേശി വിഷ്ണു(26)വിനെയാണ് മര്‍ദിച്ചത്.

Share this story