14 കാരിയെ ബലാത്സംഗം ചെയ്ത അച്ഛനും മുത്തച്ഛനും അമ്മാവനും അറസ്റ്റിൽ

rape
rape

ഉത്തർപ്രദേശ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പരാതിയിൽ പെൺകുട്ടിയുടെ അച്ഛനും മുത്തച്ഛനും അമ്മാവനെയും അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള ഔറയ്യ സ്വദേശിനിയായ 14കാരിയാണ് പീഡത്തിന് ഇരയായത്. പീഡനത്തിന് ഇരയായ പെൺകുട്ടി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ബന്ധുവായ സ്ത്രീയോടൊപ്പമാണ് പെൺകുട്ടി പരാതിയുമായി ബിദുന പൊലീസ് സ്റ്റേഷനിൽ എത്തിയത്. കഴിഞ്ഞ കുറേ മാസങ്ങളായി മുത്തച്ഛനും അച്ഛനും അമ്മാവനും തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു.

തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയപ്പോൾ പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണെന്ന് തെളിഞ്ഞു കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് അലോക് മിശ്ര പറഞ്ഞു.

പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. ഭാരതീയ ന്യാസ സംഹിതയിലെ 64 (എഫ്), 65 (1), 232 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Tags