അയൽവാസിയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ പ്രതി പിടിയിൽ
smsk

അഞ്ചൽ: അയൽവാസിയായ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആലഞ്ചേരി പുളിഞ്ചിമുക്ക് ബിജിൻ ഭവനിൽ ബിബിൻ വിജയ് (20) ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ പരിക്കേറ്റ ആലഞ്ചേരി പുളിഞ്ചിമുക്ക് പ്രജീഷ് ഭവനിൽ രതീഷ് (38) പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.ബിബിൻ വിജയ് മദ്യലഹരിയിൽ റോഡിൽനിന്ന് അസഭ്യം വിളിക്കുന്നത് രതീഷ് വീടിന് വെളിയിൽ വന്ന് നോക്കിയതിൽ പ്രകോപിതനായാണ് ഇയാൾ വീട്ടിൽ കയറി ആക്രമിച്ചത്.

പിടിയിലായ ബിബിൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും മയക്കുമരുന്ന് കേസിലും നിരവധി അടിപിടി കേസുകളിലും പ്രതിയാണ്. സീനിയർ സിവിൽ പൊലീസ് ഓഫിസർ അനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ, സുബിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.സംഭവം നടന്നത് അഞ്ചൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് കണ്ടതിനാൽ പ്രതിയെ ഏരൂർ പൊലീസ് കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Share this story