മംഗളൂരുവിൽ മയക്കുമരുന്നുമായി മലയാളി യുവാക്കൾ അറസ്റ്റിൽ
Aug 30, 2024, 22:28 IST
മംഗളൂരു: എം.ഡി.എം.എയുമായി രണ്ട് മലയാളി യുവാക്കളെ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. വിൽപനക്ക് ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. കാസർകോട് മഞ്ചേശ്വരം സ്വദേശികളായ അബ്ദുസ്സലാം എന്ന സലാം (30), സൂരജ് റായ് എന്ന അങ്കി (26) എന്നിവരാണ് അറസ്റ്റിലായത്.
മയക്കുമരുന്ന്, ഡിജിറ്റൽ അളവ് തൂക്ക ഉപകരണം, മൊബൈൽ ഫോണുകൾ, സ്കൂട്ടർ എന്നിവ പിടിച്ചെടുത്തു. സലാമിന്റെ പേരിൽ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലും അങ്കിക്കെതിരെ ഉള്ളാൾ പൊലീസിലും മയക്കുമരുന്ന് കടത്ത് കേസുണ്ട്.