പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സംഭവം : ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി പി​ടി​യി​ൽ

google news
arrest

പു​ന്ന​യൂ​ർ​ക്കു​ളം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. വ​ട​ക്കേ​ക്കാ​ട് കു​ന്നാ​നേ​യി​ൽ വീ​ട്ടി​ൽ സ​ക്കീ​റി​നെ​യാ​ണ് (35) വ​ട​ക്കേ​ക്കാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​രു വ​ർ​ഷ​മാ​യി സ​ക്കീ​ർ ഒ​ളി​വി​ലാ​യി​രു​ന്നു.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​ഗ​ളി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. മൂ​ന്ന് പോ​ക്സോ കേ​സു​ക​ളും മൂ​ന്ന് കൊ​ല​പാ​ത​ക ശ്ര​മ​ക്കേ​സു​ക​ളും ഉ​ൾ​പ്പ​ടെ 11 കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags