തൃശ്ശൂരിൽ കുപ്രസിദ്ധ ഗുണ്ട വില്ലടത്ത് ബാറില്‍ നിന്നു പിടിയില്‍

dd


തൃശൂര്‍: കുപ്രസിദ്ധ ഗുണ്ടയെ വില്ലടത്ത് ബാറില്‍ സംഘര്‍ഷത്തിനിടെ പിടികൂടി. ഇയാള്‍ വന്‍ റാക്കറ്റിന്റെ കണ്ണിയാണെന്നാണ് സൂചന. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിയ്യൂര്‍ നെല്ലിക്കാട് സ്വദേശി തക്കാളി രാജീവ്(36) ആണ് അറസ്റ്റിലായത്. കൊലപാതക ശ്രമം, കവര്‍ച്ച ഉള്‍പ്പെടെ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ട്. കാപ്പ തടവ് കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് തക്കാളി രാജീവ് പുറത്തിറങ്ങിയത്. 

ഞായറാഴ്ച്ച  രാത്രിയായിരുന്നു സംഘര്‍ഷം. സ്ഥിരം സംഘര്‍ഷ കേന്ദ്രമാണ് വില്ലടത്തെ ബാര്‍. തൃശൂരിലെ ബാര്‍ ഹോട്ടലില്‍ വെട്ടുകത്തിയുമായി അതിക്രമിച്ച് കയറി ബാറിലെ സപ്ലയറെ വെട്ടി പരിക്കേല്‍പ്പിച്ച  കേസിലെ പ്രതിയാണ്. പൊതുസമാധാനത്തിനു ഭീഷണിയായിരുന്ന ഇയാളെ കാപ്പ നിയമപ്രകാരം ഒരു വര്‍ഷം നാട് കടത്തിയിരുന്നു. വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കാപ്പ ചുമത്തി ജയിലില്‍ അടച്ചു. ഇതിനു ശേഷമാണ്  ബാറില്‍ സംഘര്‍ഷമുണ്ടാക്കിയത്.  

വിയ്യൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കാപ്പ ചുമത്തിയിരുന്ന ക്രിമിനല്‍ കേസിലെ പ്രതി കുരുടി ഫിജോ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്നു അറസ്റ്റിലായി. നിരന്തരം അക്രമം, വധശ്രമം, മാരകായുധങ്ങളുമായി വീടുകയറി സ്ത്രീകളെ അടക്കം ആക്രമിക്കുക തുടങ്ങി നിരവധി കേസുകളാണ് ഫിജോയ്‌ക്കെതിരേയുള്ളത്. 
ഗുണ്ടകള്‍ക്ക് എതിരേ കര്‍ക്കശനിലപാടെടുക്കാനാണ് പോലീസിനു ലഭിച്ച നിര്‍ദേശം. 

Share this story