ഒ​ന്ന​ര വ​യ​സ്സു​കാ​ര​ന്റെ മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി പിടിയിൽ

arrest1

മാ​ള: മാ​ള ഫൊ​റോ​ന പ​ള്ളി തി​രു​നാ​ളി​നെ​ത്തി​യ ഒ​ന്ന​ര വ​യ​സ്സു​കാ​ര​ന്റെ മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യെ പി​ടി​കൂ​ടി. പൊ​ള്ളാ​ച്ചി മാ​സാ​നി​യ​മ്മ​ൻ കോ​വി​ൽ സ്വ​ദേ​ശി​നി ന​ഗ്മ​യാ​ണ് (45) പി​ടി​യി​ലാ​യ​ത്. മാ​ള പ​ള്ളി​പ്പു​റം പ​ടി​ഞ്ഞാ​റ​ൻ​മു​റി മി​ല്ല​നി​യം മൂ​ല​ൻ ജീ​ജോ​യു​ടെ ഭാ​ര്യ മി​ന്നു​വും ജ്യേ​ഷ്ഠ​ൻ ജി​ന്റോ​യു​ടെ ഭാ​ര്യ മി​നി​യും ര​ണ്ട് കു​ട്ടി​ക​ൾ​ക്കൊ​പ്പം തി​രു​നാ​ളി​നെ​ത്തി​യ​ത് നി​രീ​ക്ഷി​ച്ച് പി​റ​കെ​കൂ​ടി​യാ​ണ് മോ​ഷ​ണ​ശ്ര​മം.

ആ​ദ്യം മൂ​ന്നു​വ​യ​സ്സു​കാ​രി​യു​ടെ മാ​ല ക​വ​രാ​ൻ ശ്ര​മി​െ​ച്ച​ങ്കി​ലും പാ​ഴാ​യി. പി​ന്നീ​ട് ഇ​ള​യ​കു​ട്ടി​യെ ലാ​ളി​ക്കാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് മാ​ല ക​വ​ർ​ന്ന​ത്. മോ​ഷ​ണം വീ​ട്ട​മ്മ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ യു​വ​തി മാ​ല ഉ​പേ​ക്ഷി​ച്ച് ഓ​ടി​മ​റ​യാ​ൻ ശ്ര​മി​ച്ചു. മി​ന്നു​വും മി​നി​യും ഒ​ച്ച​യി​ട്ട് പി​ന്നാ​ലെ ഓ​ടി യു​വ​തി​യെ പി​ടി​കൂ​ടാ​ൻ ശ്ര​മം ന​ട​ത്തി. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ യു​വ​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ശേ​ഷം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സി​ന് കൈ​മാ​റി.

Share this story