പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ
rape

ഗൂഡല്ലൂർ: വിവാഹ വാഗ്ദാനം നൽകി ഗോത്രവർഗ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

കോഴിപ്പാലം ചേപ്പട്ടി വില്ലേജിലെ സന്തോഷ് (26) ആണ് അറസ്റ്റിലായത്. ആദിവാസി കുടുംബത്തിലെ പതിനേഴുകാരിയായ പെൺകുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.

പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞതോടെ ഗൂഡല്ലൂർ ഓൾ വനിത പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സന്തോഷ് അറസ്റ്റിലായത്.

Share this story