ജാർഖണ്ഡിൽ രണ്ട് സ്ത്രീകളെ ആറ് പേർ ചേർന്ന് ബലാത്സംഗം ചെയ്ത കേസിൽ അഞ്ച് പേർ പിടിയിൽ
arrest5

രണ്ട് സ്ത്രീകളെ ആറ് പേർ ചേർന്ന് ബലാത്സംഗത്തിനിരകളാക്കിയ കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് റാഞ്ചിയിലെ ധുർവ പ്രദേശത്താണ് സംഭവം നടന്നത്.ഒരു യുവതിയെ വീട്ടിൽകൊണ്ടാക്കാൻ ഒപ്പം പോവുകയായിരുന്നു അടുത്ത ബന്ധുവായ യുവാവ്. ഇയാളാണ് ആദ്യം വഴിയിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് സുഹൃത്തുക്കളായ അഞ്ച് പേരെ വിളിച്ചുവരുത്തി അവർക്ക് യുവതിയെ കാഴ്ചവച്ചു. ഇതിനുശേഷം ഇക്കാര്യം പുറത്തുപറയരുതെന്ന് പറഞ്ഞ് പെൺകുട്ടിയെ ഇവർ ഭീഷണിപ്പെടുത്തുകയായിരുന്നു.

Share this story