തൊഴുത്തിൽ പതിവായി ചാരായനാറ്റം ;വാറ്റ് നടത്തിയ പശുഫാം ഉടമ പിടിയിൽ

arrest
arrest

തണ്ണിത്തോട്: തൊഴുത്തില്‍ പതിവായി ചാരായത്തിന്റെ നാറ്റം. രഹസ്യവിവരം കിട്ടിയ എക്‌സൈസ് സംഘം കുറച്ചുകാലം നിരീക്ഷിച്ചു .ഒടുവില്‍ വാറ്റ് നടത്തിക്കൊണ്ടിരുന്ന പശുഫാം ഉടമയെ  കൈയ്യോടെ പൊക്കി.

എലിമുള്ളുംപ്ലാക്കല്‍ കോട്ടയ്ക്കല്‍ വീട്ടില്‍ കെ.ജി. രാജന്‍(60) ആണ് കോന്നി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. തൊഴുത്തില്‍നിന്ന് ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 135 ലിറ്റര്‍ കോടയും വിവിധ വാറ്റുപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. എലിമുള്ളുംപ്ലാക്കലില്‍ രാജന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടങ്ങള്‍ക്കിടയിലാണ് ഒറ്റപ്പെട്ട തൊഴുത്തുള്ളത്. കുറേക്കാലമായി ഇവിടെ പശുക്കളെ വളര്‍ത്തുന്നുണ്ട്.

കോന്നി എക്‌സൈസ് റേഞ്ചിലെ എന്‍ഫോഴ്‌സ്‌മെന്റ് ഷാഡോ വിഭാഗത്തിനാണ് ചാരായംവാറ്റ് സംബന്ധിച്ച രഹസ്യവിവരം കിട്ടിയത്. നിരീക്ഷണം നടത്തി ബോധ്യംവന്നശേഷമായിരുന്നു പരിശോധന. 

Tags