ആന്ധ്രപ്രദേശില്‍ മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത നിലയില്‍
Mar 15, 2025, 12:34 IST


ചന്ദ്ര കിഷോറിന്റെ ഭാര്യ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു കൊലപാതകവും ആത്മഹത്യയും നടത്തിയത്
അമരാവതി: ഏഴ് വയസ് പ്രായമുള്ള മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. ഏഴ് വയസ് പ്രായമുള്ള ജോഷി, നിഖില്‍ എന്നീ മക്കളെ കൊലപ്പെടുത്തി ചന്ദ്ര കിഷോര്‍ എന്നയാളാണ് ജീവനൊടുക്കിയത്. കാക്കിനാഡയിലെ സുബ്ബഹറാവു നഗറിലെ അപ്പാര്‍ട്‌മെന്റിലാണ് സംഭവം.
മത്സരാധിഷ്ഠിത ലോകത്ത് മക്കള്‍ക്ക് ഭാവിയില്ലെന്ന് മനസിലാക്കിയാണ് ആത്മഹത്യയെന്ന് കുറിപ്പിൽ എഴുതി വെച്ചാണ് മക്കളെ കൊന്നതിന് ശേഷം പിതാവ് ജീവനൊടുക്കിയത്.
കുട്ടികളുടെ കൈകാല്‍ ബന്ധിച്ച് വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. ചന്ദ്ര കിഷോറിന്റെ ഭാര്യ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു കൊലപാതകവും ആത്മഹത്യയും നടത്തിയത്. കാക്കിനാഡ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദമ്പതികളുടെ ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.