ആലപ്പുഴയിൽ ബാര്‍ ജീവനക്കാരനെ കുത്തിയ പ്രതി അറസ്സില്‍
Updated: Jan 27, 2025, 20:12 IST


ആലപ്പുഴ: മാരാരിക്കുളത്ത് മദ്യ ലഹരിയില്‍ യുവാവ് ബാര്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമം. മാരാരിക്കുളം പൊലീസ് സ്റ്റേഷന് സമീപത്തെ കഞ്ഞിക്കുഴി SS ബാറിലെ ജീവനക്കാരനായ സന്തോഷിനാണ് കുത്തേറ്റത്. പ്രതിയെ പൊലീസ് പിടികൂടി. മാരാരിക്കുളം സ്വദേശി പ്രമോദാണ് അറസ്റ്റിലായത്.
ഗുരുതര പരുക്കേറ്റ സന്തോഷിനെ വിദഗ്ത ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് വൈകീട്ട് 5.50 നായിരുന്നു സംഭവം. ബാറിനുള്ളില്‍ പ്രമോദ് ബഹളമുണ്ടാക്കിയത് ജീവനക്കാര്‍ തടഞ്ഞതാണ് പ്രകോപനത്തിന് കാരണം. ജോലിയില്‍ പ്രവേശിക്കാനായി ബാറിലേക്ക് സന്തോഷ് എത്തുന്ന വഴിയാണ് ആക്രമിക്കപ്പെട്ടത്.