ആലപ്പുഴയില്‍ പത്ത് വയസുകാരിക്കുനേരെ അതിക്രമം : യുവാവ് അറസ്റ്റിൽ

google news
Kannur rape case turning point Girl's father accused in POCSO case

ആലപ്പുഴ: ആലപ്പുഴയില്‍ പത്ത് വയസുകാരിക്കുനേരെ അതിക്രമം. സംഭവത്തിൽ പുന്നപ്ര കപ്പക്കട പൊള്ളിയിൽ അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ശുചിമുറിയിൽ കുട്ടി കുളിക്കാൻ കയറിയപ്പോഴാണ് പ്രതി കയറിപ്പിടിക്കാൻ ശ്രമിച്ചത്.

കുട്ടിയുടെ അമ്മ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അമ്മയ്ക്കൊപ്പം ആശുപത്രിയിൽ നിൽക്കുകയായിരുന്നു കുട്ടി. ശുചിമുറിയിൽ കുളിക്കാൻ കയറിയപ്പോഴാണ് അതിക്രമം നടന്നത്. പ്രതി കടന്നുപിടിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി നിലവിളിച്ചു. ഇതുകേട്ടെത്തിയ ആളുകളാണ് പ്രതിയെ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്. 

Tags