പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസ് ; പ്രതിക്ക് 44 വര്‍ഷം കഠിന തടവും പിഴയും

google news
ssss

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് വിവിധ വകുപ്പുകളിലായി 44 വര്‍ഷം കഠിന തടവും രണ്ടേ കാല്‍ ലക്ഷം രൂപ പിഴയും. മാണ്ടാട്, മുട്ടില്‍മല, കോടാലി രാമന്‍ എന്ന രാമന്‍(59)നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.ആര്‍. സുനില്‍കുമാര്‍ ശിക്ഷിച്ചത്.

2019 സെപ്തംബര്‍ മാസത്തിലാണ് സംഭവം. അന്നത്തെ കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്. എച്ച്.ഒ ആയിരുന്ന പി. പ്രമോദ് ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. എസ്.സി.പി.ഒ മാരായിരുന്ന പി ഷാനിതയും, എ.പി. ആയിഷാബിയും സഹായത്തിനുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര്‍  അഡ്വ. ജി. ബബിത ഹാജരായി.  പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സിവില്‍ പോലീസ് ഓഫീസറായ റമീനയുമുണ്ടായിരുന്നു. 

Tags