തൃശ്ശൂരിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
Sep 3, 2024, 20:22 IST
തൃശൂർ : നിരവധി മോഷണ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാള മടത്തുംപടി സ്വദേശി സന്തോഷിനെയാണ് (45) ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷും ആളൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
വീട് കുത്തിതുറന്ന് മോഷണം, വാഹനമോഷണം, ക്ഷേത്രങ്ങളിലും പള്ളികളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ ചോറ്റാനിക്കരയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.