മാലമോഷണക്കേസില്‍ ഒളിവിലായിരുന്ന പ്രതികളെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തു

fddttg

കുഴിത്തുറ(തമിഴ്‌നാട്) : മാലമോഷണക്കേസില്‍ ഒളിവിലായിരുന്ന പ്രതികളെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തു. പള്ളിച്ചല്‍ നരുവാമൂട് സ്വദേശി സതീഷ് (34), വെള്ളറട ആനപ്പാറ സ്വദേശിനി ശാന്തകുമാരി (40) എന്നിവരാണ് അറസ്റ്റിലായത്.

രണ്ടുമാസംമുമ്പ് ചെമ്മങ്കാലയില്‍ ഒരു സ്ത്രീയുടെ ആറരപ്പവന്‍ മാല കവര്‍ന്ന സംഭവത്തില്‍, നിരീക്ഷണ ക്യാമറ പരിശോധിച്ച പോലീസ് പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. ഒളിവിലായ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരുകയായിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം തക്കലയ്ക്കുസമീപം മരുന്തുകോട്ടയില്‍ സ്ത്രീയുടെ കഴുത്തില്‍ക്കിടന്ന മുക്കുപണ്ടം കവര്‍ന്ന സംഭവത്തിലെ അന്വേഷണത്തില്‍ ശാന്തകുമാരി പ്രത്യേക സംഘത്തിന്റെ പിടിയിലായി. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ സതീഷും പിടിയിലായി. അരുമന പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ആറരപ്പവന്‍ പിടിച്ചെടുത്തു.

Share this story