ആറ്റിങ്ങലിൽ സാമൂഹികവിരുദ്ധർ കുടിവെള്ള പൈപ്പ് തകർത്തു
pipe

ആറ്റിങ്ങൽ: ഏലാപ്പുറം മാടൻനടക്കു സമീപത്തെ കുടിവെള്ള പൈപ്പിന്‍റെ വാൽവ് സാമൂഹികവിരുദ്ധർ തകർത്തു. കഴിഞ്ഞ ദിവസം വൈകീട്ട് നാലിന് രണ്ടു യുവാക്കളാണ് വാൽവ് തകർത്തതെന്ന് സമീപവാസികൾ പറഞ്ഞു. പ്രദേശത്ത് പകലും രാത്രിയിലും മദ്യപ ശല്യം രൂക്ഷമാണ്. മദ്യലഹരിയിലാണ് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ. നിരവധി തവണ പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു.

പൊട്ടിയ പൈപ്പിൽനിന്ന് കുടിവെള്ളം നഷ്ടപ്പെടുകയാണ്. സമീപത്തെ 11 കെ.വി ലൈനിലും സാമാന്തര വൈദ്യുതി ലൈനിലും തട്ടുന്ന രീതിയിലാണ് വെള്ളം മുകളിലോട്ട് ഉയർന്നുപൊങ്ങുന്നത്. വാട്ടർ അതോറിറ്റിയിൽ പരാതിപ്പെട്ട് പരിഹാരത്തിനായി കാത്തിരിക്കുകയാണ് നാട്ടുകാർ. 

Share this story