ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ
aaluva

 

ആലുവ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തൊടുപുഴ ഇടവെട്ടി വാഴമറ്റം വീട്ടിൽ അബ്ദുൽ സലാം (52), ഓട്ടോ ഡ്രൈവർ ഈസ്റ്റ് കടുങ്ങല്ലൂർ കാട്ടിലെ പറമ്പിൽ വീട്ടിൽ രഞ്ജിത് (28) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. വിവരം കുട്ടി സ്കൂളിൽ നടന്ന കൗൺസിലിൽ പറയുകയായിരുന്നു.

സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് പ്രത്യേക ടീം രൂപവത്കരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. 2019 ൽ ആയിരുന്നു സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Share this story