മോ​ഷ്ടി​ച്ച ബൈ​ക്ക് ഉ​രു​ട്ടി കൊ​ണ്ടു​പോ​യ മോ​ഷ്ടാ​വി​നെ പൊ​ലീ​സ് പിടികൂടി
police jeep

ആ​ല​ത്തൂ​ർ: മോ​ഷ്ടി​ച്ച മോ​ട്ടോ​ർ സൈ​ക്കി​ളു​മാ​യി ക​ട​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ്​ പി​ടി​യി​ൽ. തി​രു​ന​ൽ​വേ​ലി ന​ല്ലൂ​ർ പെ​ട്ടി​യി​ൽ പാ​ണ്ഡ്യ​നെ​യാ​ണ്​ (25) പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ ആ​ല​ത്തൂ​ർ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. എ​രി​മ​യൂ​ർ പെ​ട്രോ​ൾ പ​മ്പ് ഭാ​ഗ​ത്ത് സ​ർ​വി​സ് റോ​ഡി​ലൂ​ടെ ഉ​രു​ട്ടി കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ്​ പാ​ണ്ഡ്യ​ൻ പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചോ​ടെ നൈ​റ്റ് പ​ട്രോ​ൾ ന​ട​ത്തു​ന്ന പൊ​ലീ​സ് സം​ഘം സം​ശ​യം തോ​ന്നി പി​ന്തു​ട​ർ​ന്ന​പ്പോ​ൾ വാ​ഹ​നം റോ​ഡി​ൽ ഇ​ട്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ൻ​സ്പെ​ക്ട​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​സ്.​ഐ എം.​ആ​ർ. അ​രു​ൺ​കു​മാ​ർ, എ.​എ​സ്.​ഐ കെ.​ആ​ർ. രാ​ജാ ന​ന്ദ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ കെ. ​കു​മാ​ര​ൻ, ച​ന്ദ്ര​ൻ, സു​ലേ​ഖ, സി.​പി.​ഒ മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​രാ​ണ് സം​ല​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Share this story