ആലപ്പുഴയിൽ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് : പ്രതി അറസ്റ്റിൽ
arrest

പൂച്ചാക്കൽ : ഫെഡറൽ ബാങ്ക് പൂച്ചാക്കൽ ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി 8,00,000 രൂപ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന മുഹമ്മ പഞ്ചായത്ത് ഒമ്പതാം വാർഡിൽ പട്ടാറച്ചിറ സോനുവിനെ അറസ്റ്റ് ചെയ്തു.

ചേർത്തല ഡി.വൈ.എസ്.പി. ടി.ബി. വിജയന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. 

Share this story