മദ്യപസംഘം യുവാവിനെ കുത്തിക്കൊന്നു

google news
kottayam-crime

ഡല്‍ഹി: ഡല്‍ഹിയില്‍ മദ്യപിച്ച് ഒരു സംഘം യുവാവിനെ കുത്തിക്കൊന്നു. അഞ്ചു പേര്‍ അടങ്ങുന്ന സംഘമാണ് 25 കാരനെ കുത്തി കൊലപ്പെടുത്തിയത്. ആളുകള്‍ നോക്കിനില്‍ക്കെ പട്ടാപ്പകലായിരുന്നു കൊലപാതകം. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയിലാണ് സംഭവം. ആസാദ്(25) എന്നയാളാണ് കൊല്ലപ്പെട്ടത്. ആസാദിന്റെ ബൈക്ക് മദ്യപാസംഘം തള്ളിയിട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്. സംഘം യുവാവിനെ ആവര്‍ത്തിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ആസാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ശേഷിക്കുന്ന രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇവര്‍ ഉടന്‍ പിടിയിലാവുമെന്നും പൊലീസ് അറിയിച്ചു. കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനിടെയാണ് പകല്‍ വെളിച്ചത്തിലെ ക്രൂരമായ കൊലപാതകം.

Tags