കടയിൽ നിന്നും ലഹരി വസ്തുക്കൾ പിടികൂടി വയനാട് എക്സൈസ് സംഘം

google news
slkdl;l

കമ്പളക്കാട്: എക്സൈസ് സംഘം വ്യാപാര സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ലഹരി ഉൽപന്നങ്ങൾ പിടിച്ചെടുത്തു. വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കൽപറ്റ റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കമ്പളക്കാട് കോംപ്ലക്സ് റോഡിലെ ബിസ്മി സ്റ്റോറിൽ നിന്നും നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയത്.

780 ഹാൻസ്, 102 കൂൾ ലിപ് എന്നിവയാണ് സംഘം പിടിച്ചെടുത്തു. സംഭവത്തിൽ കടയുടമ അഷ്റഫ് അട്ടശേരിക്കെതിരെ കേസെടുത്തിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപം ലഹരി ഉപപ്പന്നങ്ങൾ വിറ്റത് ചൂണ്ടിക്കാട്ടി കടയുടെ ലൈസൻസ് റദ്ദാക്കാൻ കണിയാമ്പറ്റ പഞ്ചായത്തിന് എക്സൈസ് നിർദേശം നൽകി.റേഞ്ച് ഇൻസ്പെക്ടർ ബാബുരാജ്, പ്രിവന്റിവ് ഓഫിസർമാരായ കൃഷ്ണൻ കുട്ടി, വി.കെ. ചന്തു, ബിന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
 

Tags