വാഹനമോഷണം:പാ​രി​പ്പ​ള്ളിയിൽ മണിക്കൂറുകൾക്കകം പ്രതികൾ​ പിടിയിൽ
Vehicle theft

പാ​രി​പ്പ​ള്ളി: ഇ​രു​ച​ക്ര​വാ​ഹ​നം മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പൊ​ലീ​സ്​ പി​ടി​യി​ൽ. പാ​രി​പ്പ​ള്ളി മ​ണ്ണ​യ​ത് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ച​ക്ക​ര​ക്കു​ട്ട​ൻ എ​ന്ന ഹ​രീ​ഷ് (18), വി​ല​വൂ​ർ​ക്കോ​ണ​ത്ത് നി​ഥി​ഷ് ഭ​വ​ന​ത്തി​ൽ ഇ​ട്ടൂ​പ്പി എ​ന്ന മാ​ഹി​ൻ​ലാ​ൽ (20) എ​ന്നി​വ​രാ​ണ് പാ​രി​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പാ​രി​പ്പ​ള്ളി വേ​ള​മാ​നൂ​ർ വി​ഷ്ണു​മു​കു​ന്ദ​ത്തി​ൽ ആ​ദ​ർ​ശി​ന്‍റെ ഇ​രു​ച​ക്ര​വാ​ഹ​ന​മാ​ണ്​ ക​ഴി​ഞ്ഞ 17ന് ​രാ​ത്രി​യി​ൽ വീ​ട്ടി​ൽ നി​ന്ന് മോ​ഷ​ണം പോ​യ​ത്. ആ​ദ​ർ​ശി​ന്‍റെ പ​രാ​തി​യി​ൽ പാ​രി​പ്പ​ള്ളി പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത്​ വീ​ട്ടി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും റോ​ഡു​ക​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. പ്ര​തി​ക​ൾ ഇ​രു​വ​രും മു​മ്പും കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​ണ്. മ​ഹി​ലാ​ൽ 2021ൽ ​മോ​ഷ​ണ​ക്കേ​സി​ൽ പ്ര​തി​യാ​ണ്, ഹ​രീ​ഷ് പീ​ഡ​ന​മു​ൾ​പ്പെ​ടെ​യു​ള്ള പോ​ക്സോ കേ​സി​ലും പ്ര​തി​യാ​ണ്.

ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ടി. ​നാ​രാ​യ​ണ‍ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ചാ​ത്ത​ന്നൂ​ർ അ​സി. ക​മീ​ഷ​ണ​ർ ബി. ​ഗോ​പ​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പാ​രി​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ അ​ൽ​ജ​ബാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ മാ​രാ​യ കെ. ​സു​രേ​ഷ്​​കു​മാ​ർ, ബി. ​സു​രേ​ഷ്​​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ നൗ​ഷാ​ദ് റാ​വു​ത്ത​ർ, എ​സ്. നൗ​ഷാ​ദ്​ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.


 

Share this story