തൃശൂർ റെയിൽവേ സ്റ്റേഷനിൽ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ggy

തൃശൂർ : തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് നാലു കിലോ കഞ്ചാവുമായി കൊല്ലം സ്വദേശിയായ യുവാവ് പിടിയിൽ. ഒഡിഷയിൽനിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി കൊല്ലം കിളികൊല്ലൂർ കല്ലുംതാഴം സ്വദേശി നിഷാദിനെ (34) ആണ് തൃശൂർ എക്സൈസ് റേഞ്ച് പാർട്ടിയും ആർ.പി.എഫും എക്സൈസ് ഇന്റലിജൻസ് പാർട്ടിയും ചേർന്ന് പിടികൂടിയത്.

ആന്ധ്രയിൽ കഞ്ചാവ് ലഭ്യത കുറഞ്ഞതിനാൽ ഒഡിഷയിൽനിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കഞ്ചാവ് വരുന്നതത്രെ. തൃശൂരിൽ കഞ്ചാവിന്റെ ലഭ്യത കുറവ് മനസ്സിലാക്കിയ പ്രതികൾ ഇത് കൂടിയ വിലക്ക് വിൽപ്പന നടത്താനാണ് തൃശൂരിൽ ഇറങ്ങിയത്.

ആവശ്യക്കാരെ തേടി വിളിയെത്തിയ വിവരം അറിഞ്ഞ എക്സൈസും ആർ.പി.എഫും ചേർന്ന് ട്രെയിനിൽനിന്ന് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഇറങ്ങിയ പ്രതിയെ തന്ത്രപൂർവം കുടുക്കുകയായിരുന്നു. തൃശൂർ റേഞ്ച് ഇൻസ്പെക്ടർ അബ്ദുൽ അഷ്റഫ്, അസി. ഇൻസ്പക്ടർ സി.യു. ഹരീഷ്, ആർ.പി.എഫ് ഇൻസ്പെക്ടർ അജയ് കുമാർ, എ.എസ്.ഐ സിജോ സേവ്യാർ, ജോസ്, പ്രിവന്റിവ് ഓഫിസർമാരായ സുരേന്ദ്രൻ, സുനിൽ കുമാർ, എൻ.യു. ശിവൻ, സി.എൻ. അരുണ, വി.ബി. ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Share this story