തിരുവനന്തപുരത്ത് മ​ദ്യ​പാ​നം വി​ല​ക്കി​​യ​തി​ല്‍ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍പി​ച്ച സംഭവം : ര​ണ്ടം​ഗ​സം​ഘം പി​ടി​യി​ല്‍

stabbed

നേ​മം: വീ​ടി​ന്​ സ​മീ​പ​ത്തെ മ​ദ്യ​പാ​നം വി​ല​ക്കി​യ​തി​ല്‍ പ്ര​കോ​പി​ത​രാ​യി യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍പി​ച്ച ര​ണ്ടം​ഗ​സം​ഘം പി​ടി​യി​ല്‍. പൊ​ന്നു​മം​ഗ​ലം സ്‌​കൂ​ളി​ന്​ സ​മീ​പം ലേ​ഖ ഭ​വ​നി​ല്‍ ശ​ര​ത്കു​മാ​ര്‍ (21), മേ​ലാം​കോ​ട് അ​മ്പ​ല​ക്കു​ന്ന് ഇ​ട​ഗ്രാ​മം ര​ശ്മി ഭ​വ​നി​ല്‍ അ​ഭി​ജി​ത്ത് (18) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മേ​ലാം​കോ​ട് സ്വ​ദേ​ശി അ​ഖി​ലി​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ഒ​ക്​​ടോ​ബ​ര്‍ 16നാ​യി​രു​ന്നു സം​ഭ​വം. സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ഖി​ൽ ശാ​ന്തി​വി​ള താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​യും പ്ര​തി​ക​ള്‍ യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ബൈ​ക്ക് മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ ഉ​ള്‍പ്പെ​ട്ട​യാ​ളാ​ണ് ശ​ര​ത്ത്.

ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ ഫോ​ര്‍ട്ട് എ.​സി ഷാ​ജി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നേ​മം സി.​ഐ ര​ഗീ​ഷ്‌​കു​മാ​ര്‍, എ​സ്.​ഐ​മാ​രാ​യ മ​ധു​മോ​ഹ​ന്‍, പ്ര​സാ​ദ്, രാ​ജേ​ഷ്, എ.​എ​സ്.​ഐ ശ്രീ​കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ പ്ര​വീ​ണ്‍, ഗി​രി, രാ​ജ​ശേ​ഖ​ര​ന്‍, ബി​നു, ച​ന്ദ്ര​സേ​ന​ന്‍ എ​ന്നി​വ​രു​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Share this story