തിരുവനന്തപുരത്ത് പണം കടം കൊടുക്കാത്തതിന് യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

awqw

കിളിമാനൂർ: പണം കടം നൽകാത്തതിലുള്ള വിരോധംമൂലം ബന്ധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കിളിമാനൂർ പാപ്പാല സ്വദേശി കലാധരൻ എന്ന അനീഷാണ് (29) പിടിയിലായത്. പ്രതിയുടെ ബന്ധു പാപ്പാല സ്വദേശി മനുവിനെയാണ് (30) വധിക്കാൻ ശ്രമിച്ചത്.

ഇരുവരും മദ്യപിച്ചശേഷം പണത്തെച്ചൊല്ലി തർക്കിക്കുകയും അനീഷ് കരിങ്കൽ കഷണം ഉപയോഗിച്ച് മനുവിനെ തലക്ക് അടിക്കുകയുമായിരുന്നു. പരിക്കേറ്റ മനു ആശുപത്രിയിൽ ചികിത്സയിലാണ്. കിളിമാനൂർ പൊലീസ് ഇൻസ്പെക്ടർ എസ്. സനൂജിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share this story