തിരുവനന്തപുരത്ത് വീട്ടിൽ അതിക്രമിച്ചുകയറി മോഷണം : പ്രതി അറസ്റ്റിൽ
ko

കിളിമാനൂർ: പള്ളിക്കൽ സ്റ്റേഷൻ പരിധിയിൽ നാവായിക്കുളത്ത് വീട്ടിൽ അതിക്രമിച്ചുകയറി മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. നാവായിക്കുളം വെട്ടിയറ പന്തുവിള സ്വദേശി സുരേഷ് (44) ആണ് അറസ്റ്റിലായത്‌. വെട്ടിയറ ചിന്ത വായനശാലക്കു സമീപത്തെ വീട്ടിൽ നിന്ന് വീട്ടുസാധനങ്ങൾ കവർന്നതായാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പള്ളിക്കൽ സി.ഐ ശ്രീജേഷ്, എസ്.ഐ സാഹിൽ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

Share this story