തിരുവനന്തപുരം സ്വ​ദേ​ശിയെ​ തെ​ങ്കാ​ശി​യി​ല്‍ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

dead

വെ​ള്ള​റ​ട: ക​ള്ളി​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വിനെ തെ​ങ്കാ​ശി​യി​ല്‍ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. ദൈ​വ​പ്പു​ര തോ​ട​രി​ക​ത്ത് വീ​ട്ടി​ല്‍ ശ്രീ​കാ​ന്ത് (41) അ​ണ് മ​രി​ച്ച​ത്.ക​ള്ളി​ക്കാ​ട് മൈ​ല​ക്ക​ര​യി​ല്‍ ബേ​ക്ക​റി ന​ട​ത്തു​ക​യാ​യി​രു​ന്നു ശ്രീ​കാ​ന്ത്. മരണകാരണം വ്യക്തമല്ല. അ​ച്ഛ​ന്‍: പ​രേ​ത​നാ​യ ഗോ​പി​നാ​ഥ​ന്‍ നാ​യ​ര്‍ അ​മ്മ, വി​ജ​യ​ല​ക്ഷ്മി, സ​ഹോ​ദ​ര​ന്‍ ശ്രീ​ജി​ത്ത്.

മൃ​ത​ദേ​ഹം പൊലീസ് നടപടികൾക്ക് ശേഷം തെ​ങ്കാ​ശി ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്. ക​ള്ളി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ന്ത ശ്രീ​കു​മാ​റും ബ​ന്ധു​ക്ക​ളും ഉ​ച്ച​യ്ക്ക് തെ​ങ്കാ​ശി​യി​ല്‍ എ​ത്തി മൃ​ത​ദേ​ഹം നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക് ശേ​ഷം നാ​ട്ടി​ലെ​ത്തി​ക്കും.
  

Share this story