ശ്രീകണ്ഠപുരത്ത് വിൽപനക്കായി മദ്യം കടത്തിയ രണ്ടുപേരെ പിടികൂടി

arrested

ശ്രീകണ്ഠപുരം: വിൽപനക്കായി മദ്യം കടത്തിയ രണ്ടുപേരെ ശ്രീകണ്ഠപുരം റേഞ്ച് എക്‌സൈസ് സംഘം പിടികൂടി. ചുഴലി മണ്ണങ്കണ്ടത്തെ കക്കാടി പുതിയപുരയില്‍ ബാലകൃഷ്ണന്‍ (52), ചെങ്ങളായി ചേരന്‍മൂലയിലെ പി.പി. ലക്ഷ്മണന്‍ (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇരുവരുടെയും പക്കല്‍നിന്നായി 18 കുപ്പി മദ്യം കണ്ടെടുത്തു. പ്രിവന്റിവ് ഓഫിസര്‍ ടി.കെ. ദിനേശന്റെ നേതൃത്വത്തില്‍ വളക്കൈയിൽനിന്നാണ് ബാലകൃഷ്ണനെ പിടികൂടിയത്. സ്‌കൂട്ടിയില്‍ മദ്യം കടത്തുന്നതിനിടെ ചെങ്ങളായി ഹംസപീടികയില്‍വെച്ചാണ് ലക്ഷ്മണന്‍ പിടിയിലായത്. പ്രിവന്റിവ് ഓഫിസര്‍ പി.ആര്‍. സജീവിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍ പി.വി. പ്രകാശന്‍, സിവില്‍ ഓഫിസര്‍മാരായ സി. പ്രദീപ്കുമാര്‍, എം.വി. പ്രദീപന്‍, ടി.വി. ശ്രീകാന്ത്, കെ. റിംന, ഡ്രൈവര്‍ പുരുഷോത്തമന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Share this story