സിദ്ധൻ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ പാണ്ടിക്കാട് സ്വദേശി അറസ്റ്റിൽ

crime

പാ​ണ്ടി​ക്കാ​ട്: സി​ദ്ധ​ൻ ച​മ​ഞ്ഞ് സാ​മ്പ​ത്തി​ക​ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. കാ​രാ​യ​പ്പാ​റ മ​മ്പാ​ട​ൻ അ​ബ്ബാ​സാ​ണ് (45) പി​ടി​യി​ലാ​യ​ത്. ചി​കി​ത്സാ​മാ​ർ​ഗ​ങ്ങ​ളൊ​ന്നും പ​ഠി​ക്കാ​ത്ത ഇ​യാ​ൾ 'ആ​ൾ​ദൈ​വം' ച​മ​ഞ്ഞ് വ​ർ​ഷ​ങ്ങ​ളാ​യി വീ​ട്ടി​ൽ ചി​കി​ത്സ ന​ട​ത്തി​വ​രു​ക​യാ​ണ്.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ചി​കി​ത്സ​ക്കാ​യി വ​ന്ന കു​ടും​ബ​ത്തോ​ട് കാ​ര്യ​ങ്ങ​ൾ തി​ര​ക്കു​ന്ന​തി​നി​ടെ സ്ഥ​ലം വി​റ്റ വ​ക​യി​ൽ 18 ല​ക്ഷ​ത്തോ​ളം രൂ​പ ത​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ടെ​ന്ന് അ​വ​ർ അ​ബ്ബാ​സി​നോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ, പ​ണം കൈ​വ​ശം വ​ച്ചാ​ൽ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ന​ഷ്ട​പ്പെ​ടു​മെ​ന്നും ഇ​വ​രെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചു. താ​ൻ സൂ​ക്ഷി​ക്കാ​മെ​ന്നും ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ തി​രി​ച്ചു​ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞ് അ​ബ്ബാ​സ് പ​ണം കൈ​ക്ക​ലാ​ക്കി.

 മു​ന്തി​രി ജ്യൂ​സി​ൽ മ​യ​ങ്ങാ​നു​ള്ള മ​രു​ന്ന് ചേ​ർ​ത്ത് ന​ൽ​കി​യാ​ണ് ഇ​തെ​ല്ലാം പ​റ​ഞ്ഞ് വി​​ശ്വ​സി​പ്പി​ച്ച​തെ​ന്ന് കു​ടും​ബം പ​റ​ഞ്ഞു. പി​ന്നീ​ട് പ​ല ത​വ​ണ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴും തി​രി​കെ ന​ൽ​കി​യി​ല്ല. തു​ട​ർ​ന്ന് ഒ​മ്പ​ത് ല​ക്ഷം രൂ​പ മാ​ത്രം ന​ൽ​കി. ബാ​ക്കി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് കു​ടും​ബം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പാ​ണ്ടി​ക്കാ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് റ​ഫീ​ക്ക്, എ​സ്.​ഐ സു​നീ​ഷ്, എ.​എ​സ്.​ഐ സെ​ബാ​സ്റ്റ്യ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ശൈ​ലേ​ഷ് ജോ​ൺ, വ്യ​തീ​ഷ്, അ​സ്മാ​ബി, സി.​പി.​ഒ ജ​യ​ൻ, സ​ജീ​ർ, അ​ജ​യ​ൻ, ഷം​സീ​ർ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Share this story