കടയിൽ മിഠായി വാങ്ങാൻ ചെന്ന 14കാരിക്കുനേരെ ലൈംഗികാതിക്രമം : വയോധികന് നാലുവർഷം കഠിനതടവും പിഴയും
midayi

പട്ടാമ്പി: കടയിൽ മിഠായി വാങ്ങാൻ ചെന്ന 14കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികന് നാലുവർഷം കഠിനതടവും 50,000 രൂപ പിഴയും. 2019ൽ ചാലിശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കപ്പൂർ എറവക്കാട് വട്ടാകുന്ന് കണക്കൽ വീട്ടിൽ മൊയ്തീൻകുട്ടിയെയാണ് (66) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്.

അന്നത്തെ ചാലിശ്ശേരി എസ്.ഐമാരായിരുന്ന അരുൺ കുമാർ, ഷിബു, അനിൽ മാത്യു എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു. കേസിൽ 13 സാക്ഷികളെ ഹാജരാക്കി. 

Share this story