ഡൽഹിയിൽ ഗർഭിണിയായ തെരുവുനായയെ നിഷ്കരുണം തല്ലിക്കൊന്നു : 4 വിദ്യാർത്ഥികൾ പിടിയിൽ

dog

ഡൽഹി : ഗർഭിണിയായ തെരുവുനായയെ അതിക്രൂരമായി അടിച്ചു കൊന്ന സംഭവത്തിൽ നാല് കോളേജ് വിദ്യാർത്ഥികളെ ഡൽഹി  പൊലീസ് അറസ്റ്റ് ചെയ്തു. ബാറ്റും തടിയും ഇരുമ്പ് വടിയും ഉപയോ​ഗിച്ചാണ് നാലു പേർ ചേർന്ന് നായയെ തല്ലിക്കൊന്നത്. ഓഖ്ലയിലെ ഡോൺ ബോസ്കോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളാണ് ഇവർ നാലുപേരും എന്ന് പൊലീസ് വെളിപ്പെടുത്തി. നായ് കുരച്ചതാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിൽ വിദ്യാർത്ഥികൾ പൊലീസിനോട് പറഞ്ഞു. ചത്ത നായയെ വയലിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. 

ന്യൂ ഫ്രണ്ട്സ് കോളനി പ്രദേശത്താണ് സംഭവം നടന്നത്. അതിക്രൂരമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. നായയെ അടിച്ചു കൊല്ലാൻ കൂട്ടത്തിലൊരുവൻ പ്രോത്സാഹിപ്പിക്കുന്നതായി കാണാം. നായയെ അടിക്കുന്ന സമയത്ത് കൂടെയുള്ളവർ ചിരിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. 

Share this story