മലപ്പുറത്ത് എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിൽ

asg

മങ്കട: വിൽപനക്കായി എത്തിച്ച മൂന്ന് ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ മങ്കട പോലീസ് അറസ്റ്റ് ചെയ്തു. മങ്കട പുളിക്കൽ പറമ്പ് സ്വദേശി കേരളാംതൊടി അബ്ദുൽ ബാസിതിനെയാണ് (28) മങ്കട എസ്.ഐ സി.കെ. നൗഷാദിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസങ്ങളിൽ മങ്കട പോലീസ് നടത്തിയ ലഹരി വേട്ടയിൽ നിരവധി പേർ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും, പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ലഹരി മരുന്നുകൾ എത്തിച്ച് നൽകുന്ന ശൃംഖലയിലെ മുഖ്യ കണ്ണിയെ കസ്റ്റഡിയിൽ എടുത്തത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എഎസ്ഐ കൃഷ്ണദാസ്, എസ്.സി.പി.ഒ മുഹമ്മദ് ഫൈസൽ, സി.പി.ഒമാരായ മുഹമ്മദ് സുഹൈൽ, സമീർ, പ്രജീഷ്, ഫവാസ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
 

Share this story