പള്ളുരുത്തിയിൽ വീട് നിർമാണ സാമഗ്രികൾ കവർന്ന കേസ് : ഒരാൾകൂടി പിടിയിൽ

police jeep

പള്ളുരുത്തി: വീട് നിർമാണസ്ഥലത്തെ കമ്പി കവർന്ന കേസിൽ ഒരാളെക്കൂടി പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. അരൂക്കുറ്റി വടുതലയിൽ വാടകക്ക് താമസിക്കുന്ന ഹലീലാണ് (25) അറസ്റ്റിലായത്. ഇടക്കൊച്ചി പാവുമ്പായിമൂലയിൽ റിട്ട. ഉദ്യോഗസ്ഥന്‍റെ വീട് നിർമാണത്തിന്‍റെ ഇരുമ്പുകമ്പിയാണ് ഇവർ കവർന്നത്.കേസിലെ മറ്റ് പ്രതികളായ ഷംനാദ്, അതിരാൻ, മുഹമ്മദ് ഷാ എന്നിവർ റിമാൻഡിലാണ്.

Share this story