പാലക്കാട് വീട് കുത്തിത്തുറന്ന് 25 പവന്‍ കവര്‍ന്നു

Gold stolen

പാലക്കാട്: കൊപ്പം നടുവട്ടം പപ്പടപ്പടിയില്‍ വീട് കുത്തി തുറന്ന് മോഷണം. 25 പവനും 2500 രൂപയും കവര്‍ന്നു. നടുവട്ടം പപ്പടപ്പടി ഈങ്ങച്ചാലില്‍ പളളിക്കര അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാവിലെ വീട്ടുകാര്‍ പുറത്ത് പോയപ്പോഴാണ് സംഭവം. രാത്രിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. മുറികളിലെ അലമാരകളില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണവും 2,500 രൂപയുമാണ് കവര്‍ന്നത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കൊപ്പം എസ്.ഐ. എം.ബി. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദ്ഗദര്‍ ഉള്‍പ്പെടെയുള്ള സംഘവും പരിശോധന നടത്തി.

Share this story