ഓ​ൺ​ലൈ​ൻ പ​ണം ത​ട്ടി​പ്പ് ​: മനാമയിൽ രണ്ടുപേർ പി​ടി​യി​ൽ

online

മ​നാ​മ: ഓ​ൺ​ലൈ​ൻ വ​ഴി പ​ണം ത​ട്ടി​യെ​ടു​ത്ത ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യ​താ​യി സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചു. ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ൽ​നി​ന്നാ​ണ്​ ഇ​വ​ർ പ​ണം കൈ​ക്ക​ലാ​ക്കി​യ​ത്. പ്ര​തി​ക​ളി​ലൊ​രാ​ൾ ഇ​ര​ക​ളു​മാ​യി ഫോ​ണി​ൽ വി​ളി​ച്ച്​ വി​വ​ര​ങ്ങ​ൾ തേ​ടി​യി​രു​ന്നു.

പി​ന്നീ​ടാ​ണ് ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് പ​ണം ന​ഷ്ട​മാ​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ പൊ​ലീ​സ്​ ന​ട​ത്തി​യ ​അ​ന്വേ​ഷ​ണ​ത്തി​ൽ ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ ര​ണ്ട്​ പ്ര​തി​ക​ൾ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. ഇ​വ​രെ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി റി​മാ​ൻ​ഡ്​ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്.

Share this story