നീലേശ്വരത്ത് ഓട്ടോ ഡ്രൈവറായ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ
nhjm

നീലേശ്വരം: കണിച്ചിറയിലെ ഓട്ടോ ഡ്രൈവറായ യുവാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. തൈക്കടപ്പുറം കണിച്ചിറ ഹൗസില്‍ മണിയുടെ മകന്‍ പി. മഹേഷിനെ വധിക്കാന്‍ ശ്രമിച്ച കേസിൽ ഒന്നാം പ്രതി കണിച്ചിറയിലെ കെ. രാജേഷാണ് (29) അറസ്റ്റിലായത്.

കോടതിയിൽ കീഴടങ്ങിയ ശേഷം ഇയാളെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി. ചോദ്യം ചെയ്ത ശേഷം എസ്.ഐ പി. രാജീവനും സംഘവും വധിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെത്തി.രണ്ടാം പ്രതി പുറത്തേക്കെയിലെ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ മൂന്നും നാലും പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്.

Share this story