നാസില ബീഗം വധക്കേസ് ​; ഒ​രു​വ​ര്‍ഷം പി​ന്നി​ടു​മ്പോ​ഴും ഭർത്താവിനെ കണ്ടെത്താനാവാതെ പൊലീസ്

police jeep

പാ​ലോ​ട്: നാ​ടി​നെ ന​ടു​ക്കി​യ നാ​സി​ല ബീ​ഗം കൊ​ല​പാ​ത​ക​ക്കേ​സി​ൽ ഒ​രു​വ​ര്‍ഷം പി​ന്നി​ടു​മ്പോ​ഴും ഒ​ളി​വി​ല്‍ പോ​യ ഭ​ര്‍ത്താ​വി​നെ ക​ണ്ടെ​ത്താ​നാ​കാ​തെ പൊ​ലീ​സ് ഇ​രു​ട്ടി​ൽ ത​പ്പു​ന്നു.

പാ​ലോ​ട് പെ​രി​ങ്ങ​മ്മ​ല പ​റ​ങ്കി​മാം​വി​ള ന​വാ​സ് മ​ന്‍സി​ലി​ല്‍ നാ​സി​ല ബീ​ഗ​ത്തെ (39) കു​ത്തി​ക്കൊ​ന്ന​ശേ​ഷം ഒ​ളി​വി​ല്‍പ്പോ​യ ഭ​ര്‍ത്താ​വ് നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​ഹീ​മി​ന് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് എ​ങ്ങു​മെ​ത്താ​ത്ത​ത്.

പാ​ലോ​ട് പൊ​ലീ​സി​നാ​ണ് കേ​സ​ന്വേ​ഷ​ണ ചു​മ​ത​ല. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ 10 നാ​യി​രു​ന്നു കൊ​ല​പാ​ത​കം. ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന ഭാ​ര്യ​യെ കു​ത്തി​ക്കൊ​ന്ന ശേ​ഷം പു​ല​ര്‍ച്ച​യോ​ടെ റ​ഹിം നാ​ടു​വി​ടു​ക​യാ​യി​രു​ന്നു.

റ​ഹീ​മി​നു​വേ​ണ്ടി ആ​ദ്യം പൊ​ലീ​സ് ഊ​ര്‍ജി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ട്​ മ​ന്ദ​ഗ​തി​യി​ലാ​യി. ഉ​മ്മ​യെ കു​ത്തി​ക്കൊ​ന്ന വി​വ​രം ഒ​പ്പം ഉ​റ​ങ്ങി​യി​രു​ന്ന 10ാംക്ലാ​സു​കാ​രി​യാ​യ മ​ക​ള്‍പോ​ലും അ​റി​ഞ്ഞി​രു​ന്നി​ല്ല. സം​ഭ​വ ദി​വ​സം രാ​ത്രി റ​ഹീം ഭാ​ര്യ​ക്കും മ​ക​ള്‍ക്കും മ​യ​ക്കു​മ​രു​ന്നു പു​ര​ട്ടി​യ ചോ​ക്ല​റ്റു​ക​ള്‍ ന​ല്‍കി​യി​രു​ന്ന​താ​യി പി​ന്നീ​ട് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

ചാ​ക്ക ആ​ര്‍.​ഐ സെ​ന്റ​റി​ലെ ജീ​വ​ന​ക്കാ​ര​നാ​യ റ​ഹിം വീ​ടി​ന​ടു​ത്ത് ഒ​ളി​പ്പി​ച്ച് സൂ​ക്ഷി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ൽ കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് ക​രു​തു​ന്ന​ത്. അ​ന്നു രാ​വി​ലെ കൊ​ച്ചു​വേ​ളി റെ​യി​ല്‍വേ​സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ഇ​യാ​ളെ ക​ണ്ട​വ​രു​ണ്ട്. അ​വി​ടെ വെ​ച്ച് റ​ഹീ​മി​ന്റെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​യ​തി​നു​ശേ​ഷം ഇ​തു​വ​രെ പ്ര​വ​ര്‍ത്തി​ച്ചി​ട്ടി​ല്ല. കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണം എ​ന്തെ​ന്നും പൊ​ലീ​സി​നു തെ​ളി​യി​ക്കാ​നാ​യി​ട്ടി​ല്ല.

ആ​ന്ധ്ര​പ്ര​ദേ​ശി​ൽ ഇ​യാ​ളെ ക​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍ന്ന് പൊ​ലീ​സ് അ​വി​ടെ​യും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. മും​ബൈ​യി​ലു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍ന്ന് അ​വി​​ടെ​യും അ​ന്വേ​ഷ​ണം ന​ട​ത്തി. റ​ഹീം പോ​കാ​ന്‍ ഇ​ട​യു​ള്ള സ്ഥ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു.

Share this story