ട്രെയിനിൽ മൊബൈൽ മോഷണം : പത്തനംതിട്ട സ്വദേശി പിടിയിൽ

phone

കോഴിക്കോട്: ട്രെയിനിൽ മൊബൈൽ കവർച്ച നടത്തിയ യുവാവ് റെയിൽവേ പോലീസിന്റെ പിടിയിൽ. പത്തനംതിട്ട തിരുവല്ല സ്വദേശി അൽ അമീനാണ് (21) പിടിയിലായത്. കാസർഗോട്ടുനിന്ന് മംഗള എക്സ്പ്രസിൽ തിരൂരിലെത്തിയപ്പോൾ തിരൂരിൽവെച്ച് കാസർഗോട്ടുകാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചിറങ്ങവെയാണ് സംശയം തോന്നി പിടികൂടുകയായിരുന്നെന്ന് റെയിൽവേ പോലീസ് പറഞ്ഞു. പോലീസ് ചോദ്യംചെയ്യവേ ഫോൺ അടിച്ചപ്പോൾ കൂടുതൽ ചോദ്യംചെയ്തതിൽ മോഷ്ടിച്ചതാണെന്ന് വ്യക്തമാവുകയായിരുന്നു.

അതേസമയം, പടവന്‍കോട് മുസ്ലിം പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് കവർച്ച നടത്തിയതിന് റിമാന്‍ഡിലാണ് മൂന്നംഗസംഘം മറ്റൊരു കേസിലും ഉള്‍പ്പെട്ടതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

തൈക്കാവ് മുസ്ലിം ജമാഅത്ത് പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് 7000 രൂപയോളമാണ് പ്രതികള്‍ മോഷ്ടിച്ചത്. പടവന്‍കോട് പള്ളിയിലെ കാണിക്കവഞ്ചി മോഷണവുമായി ബന്ധപ്പെട്ട് മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസ് (35), വെള്ളറട വെള്ളാര്‍ സ്വദേശി വിഷ്ണു (29), കടയ്ക്കാവൂര്‍ അഞ്ചുതെങ്ങ് സ്വദേശിനി ഉഷ (43) എന്നിവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.നവംബര്‍ 3നുശേഷമാണ് കൊല്ലംകോണം പള്ളിയിൽ കവർച്ച നടന്നത്. എന്നാല്‍ 15നാണ് പള്ളിഅധികൃതര്‍ സംഭവം അറിയുന്നത്. തുടര്‍ന്ന് വിളപ്പില്‍ശാല സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു നടന്ന വിശദമായ അന്വേഷണത്തിലാണ് റിമാന്‍ഡ് പ്രതികളാണ് ഇതിലും ഉള്‍പ്പെട്ടിട്ടുള്ളത് എന്നറിയുന്നത്.
 

Share this story